Latest News

മനുഷ്യത്വം വിദ്യാഭ്യസത്തിലൂടെ മാത്രം: സിദ്ധരാമയ്യ

മംഗലാപുരം: ധാര്‍മ്മിക ഭൗതിക സമന്വയ വിദ്യാഭ്യാസം കൊണ്ട് മാത്രമേ ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുത്ത മഞ്ഞനാടി അല്‍ മദീനയുടെ സേവനം ഇതിന് ഉത്തമ ഉദാഹരണമാണ് എന്നും കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ.

ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ് ലഭിക്കാന്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍മദീന നടത്തി വരുന്ന സാമൂഹ്യ വിവാഹങ്ങളെ അദ്ധേഹം പ്രത്യേകം പ്രശംസിച്ചു. അല്‍മദീന യതീം ഖാന ഹോസ്റ്റല്‍ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സമസ്ത വൈസ് പ്രസിഡണ്ട് താജു ശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് അദ്ധ്യക്ഷം വഹിച്ചു. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. വനം മന്ത്രി ബി. രാമനാഥ റൈ, വഖഫ് ഹജ്ജ് മന്ത്രി ഖമറുല്‍ ഇസ്‌ലാം, ഫിഷറീസ് വകുപ്പ് മന്ത്രി അഭയചന്ദ്ര ജൈന്‍, നഗര വികസന മന്ത്രി വിനയകുമാര്‍ സൊറകെ, സി.എം ഇബ്രാഹീം (കര്‍ണാടക പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍), മോയ്തീന്‍ ബാവ എം.എല്‍.എ, ജെ.ആര്‍. ലോബോ എം.എല്‍.എ, കോടിജാല്‍ ഇബ് റാഹീം, സന്തോഷ് കുമാര്‍ റൈ, ഹൈദര്‍ പര്‍ത്തിപ്പാടി, എന്‍.എസ്. കരീം, കണച്ചൂര്‍ മോനു, എം.എസ്. മുഹമ്മദ്, സി. അബ്ദുല്‍ മജീദ് ഹാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശാഫി സഅദി ബാംഗ്ലൂര്‍ സ്വാഗതവും കെ.പി. അബ്ദുല്‍ ഖാദര്‍ സഖാഫി നന്ദിയും പറഞ്ഞു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.