Latest News

ചെര്‍ക്കളം അബ്ദുള്ളക്ക് കാസര്‍കോടിന്റെ സ്‌നേഹാദരം

കാസര്‍കോട്:[www.malabarflash.com] കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മതരംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ചെര്‍ക്കളം അബ്ദുള്ളയെ കാസര്‍കോട് പൗരാവലി ആദരിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്‌നേഹാദരം കുഞ്ഞാലിക്കുട്ടി ചെര്‍ക്കളത്തിന് സമര്‍പ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആദരണ സമിതി ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍ മംഗളപത്രം സമര്‍പ്പിച്ചു. 


മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. മുന്‍ സംസ്ഥാനപ്രസിഡണ്ട് സി.കെ. പത്മനാഭന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.രമേശ്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗ്ഗീസ്,കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ്, ഖത്തര്‍ കെ.എം.സി.സി. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ.എം.പി.ഷാഫി ഹാജി, മസ്‌ക്കറ്റ് കെ.എം.സി.സി. പ്രസിഡണ്ട് സി.കെ.വി. യൂസുഫ് പ്രസംഗിച്ചു.


ചെര്‍ക്കളം അബ്ദുള്ള മറുപടി പ്രസംഗം നടത്തി. ഷാഫി എ. നെല്ലിക്കുന്ന് വരച്ച ചിത്രം ചെര്‍ക്കളത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി സമ്മാനിച്ചു. ആദരണ സമിതി ട്രഷറര്‍ സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി നന്ദി പറഞ്ഞു.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.