മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഒറവങ്കര കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ടാം ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനം ഏപ്രില്‍ 10, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് ഓഫീസ് പരിസരത്ത് വച്ച് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ജില്ലാ, മണ്ഡലം, പഞ്ചായത്ത് വാര്‍ഡ് തലത്തിലുള്ള മുസ്ലിം ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ്, എസ്.ടി.യു. നേതാക്കള്‍ സംബന്ധിക്കും.10 ലക്ഷം രൂപ ചിലവില്‍ 2011 ല്‍ നിര്‍മിച്ച ഒറവങ്കരയിലെ ആദ്യത്തെ ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചിരുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി സ്തുത്യര്‍ഹമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഒറവങ്കരയിലെ മുസ്ലിം ലീഗ് നേതൃത്വം ചെയ്തു വരുന്നത്. റമദാനിലെ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ശാഖ കമ്മിറ്റി നേരിട്ട് നടത്തുന്ന മാസാന്തര പെന്‍ഷനുകളായ കല്ലട്ര അബ്ബാസ് ഹാജി ആരോഗ്യ പെന്‍ഷന്‍ എ.എം.അബ്ദുള്ള വിധവ പെന്‍ഷന്‍ എന്നിവയും വിതരണം ചെയ്തു വരുന്നു.

വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 10 നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. ഗള്‍ഫ് നാടുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒറവങ്കരയുടെ പ്രവാസി കമ്മിറ്റികള്‍ നാട്ടിലെ ഏതൊരു സല്‍കര്‍മ്മത്തിനും പരിപൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നത്.
No comments:
Post a Comment