Latest News

കൊച്ചിക്കും കോഴിക്കോടിനും കുഞ്ഞന്‍ വിമാനം പറന്നുതുടങ്ങി

തിരുവനന്തപുരം: ഇനിമുതല്‍ സമയം കളയാതെ കുറഞ്ഞ ചെലവില്‍ കൊച്ചിക്കും കോഴിക്കോടിനും പറക്കാം. ഡക്കാണ്‍ ചാര്‍ട്ടേര്‍ഡ് ലിമിറ്റഡിന്റെ അവധ് എയ്‌റോസ്‌റ്റേറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുതുടങ്ങി. രാവിലെ ഒന്‍പതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇത്തരം നവസംരംഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഒന്‍പതു പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനമാണു പറക്കുന്നത്. ആദ്യയാത്ര വൈകിട്ട് അഞ്ചിനു കോഴിക്കോടിനു തിരിച്ചു. ആറിനു കോഴിക്കോട്ടു പറന്നിറങ്ങി. കോഴിക്കോടിനു 4500 മുതല്‍ പതിനായിരം വരെയും കൊച്ചിക്കു 3500 മുതല്‍ 8000 വരെയുമാണു നിരക്ക്. മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുസരിച്ചാണു നിരക്കില്‍ വ്യത്യാസം വരുന്നത്. നിലവില്‍ ഒന്‍പതുപേരെയാണു യാത്രയ്ക്കായി ചാര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ റഗുലര്‍ സര്‍വീസ് ആയി ഓടിത്തുടങ്ങിയാല്‍ യാത്രക്കാരുടെ എണ്ണം പ്രശ്‌നമാകില്ല.

സര്‍ക്കാര്‍ അക്കാര്യത്തില്‍ സഹായം വാഗ്ദാനം ചെയ്തതായി അവധ് എയ്‌റോ സ്‌റ്റേറ്റ് ലിമിറ്റഡ് സിഇഒ: ഒ.കെ. അബ്ദുല്‍ ജലീല്‍ അറിയിച്ചു. യാത്രക്കാരുടെ ആവശ്യപ്രകാരം ഇപ്പോള്‍ നോണ്‍ ഷെഡ്യൂള്‍ ഓപ്പറേഷന്‍സ് ആണു നടത്തുന്നത്. മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, അവധ് എയ്‌റോസ്‌റ്റേറ്റ് ലിമിറ്റഡ് സിഇഒ: ഒ.കെ. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.