Latest News

ബസ് നാട്ടുകാരെ പറന്നിടിച്ചു; 5 പേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍:[www.malabarflash.com] ഓട്ടത്തിനിടയില്‍ മൂന്നിടത്ത് ബൈക്കിലും സൈക്കിളിലും ഇടിച്ച ബസ് മതില്‍ തകര്‍ത്ത് ഓട്ടോയിലിടിച്ച് നിന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറിന് മാവിലാക്കടപ്പുറത്താണ് അപൂര്‍വമായ ബസ്സപകടം നടന്നത്.

പരിക്കേറ്റ എസ് കെ വിജീഷ് (27), ടി വി ജിതേഷ് (17), പി പി അഖില്‍ (15), എ കെ മുര്‍ഷിദ (15), റാഷിദ് (28) എന്നിവരെ ചെറുവത്തൂര്‍ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെറുവത്തൂരില്‍നിന്നും കാരി വഴി പടന്നക്കടപ്പുറത്തേക്കുള്ള ജനകീയ ബസാണ് ആള്‍ക്കാരെ പറന്നിടിച്ചത്. 

പയ്യങ്കി, ഓരിമുക്ക്, മാവിലാക്കടപ്പുറം എന്നിവിടങ്ങളിലാണ് അപകടം. പരിക്കേറ്റവര്‍ ഓട്ടോയിലും ബൈക്കിലും സൈക്കിളിലുമായി സഞ്ചരിച്ചവരായിരുന്നു. ഓരിമുക്കിലും പയ്യങ്കിയിലും രണ്ടു മതിലും ബസ് തകര്‍ത്തു. മാവിലാക്കടപ്പുറത്ത് വൈദ്യുതി പോസ്റ്റിലേക്കാണ് ബസ് പാഞ്ഞുകയറിയത്. സംഭവം കണ്ട നാട്ടുകാരനായ പി വി രാജേഷ് ഉടന്‍ ഫ്യൂസ് ഊരിയതിനാല്‍ വലിയ ദുരന്തമൊഴിവായി. 

പോസ്റ്റ് മറിഞ്ഞതിനാല്‍ പ്രദേശം ഇരുട്ടിലുമായി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.