Latest News

ഉദുമ ടൗണില്‍ ഡിവൈഡര്‍ സ്ഥാപിക്കണം: മുസ്‌ലിംലീഗ്

ഉദുമ:[www.malabrflash.com] കെ.എസ്.ടി.പി നിര്‍മ്മിക്കുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ഉദുമ ടൗണില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പെതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും മററുമുളള ഉദുമ ടൗണില്‍ അപകടം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കെ.എസ്.ടി.പിയുടെ റോഡ് പണി ഉദുമ ടൗണില്‍ പൂര്‍ത്തിയായതോടെ അപകടത്തിന്റെ തോത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിക്കുന്നതോടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയും.

ഈ ആവശ്യമുന്നയിച്ച് ബഹുജനങ്ങളെ അണി നിരത്തി സമര രംഗത്തിറങ്ങാനും ഹമീദ് മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സത്താര്‍ മുക്കുന്നോത്ത്, എം.എച്ച് മുഹമ്മദ്കുഞ്ഞി, പാലാട്ട് അബ്ദുല്‍റഹിമാന്‍, ഹംസ ദേളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.