കാഞ്ഞങ്ങാട് : മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവ് ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്രസയിലെ അധ്യാപകരായ കണ്ണൂര്‍ മാട്ടൂലിലെ സി എം മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ ദാരിമി (28), കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ പടന്നക്കാട് കുറുന്തൂറിലെ വി വി സനീഷ് (22), വിജീഷ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യ പ്രതിയായ വൈഷ്ണവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 29 ന് രാത്രി 9.45 മണിയോടെയാണ് മദ്രസ അധ്യാപകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഞാണിക്കടവിലെ ഒരു വീട്ടില്‍ നടത്തിയ നേര്‍ച്ചയില്‍ പങ്കെടുത്ത് ബൈക്കില്‍ മദ്രസയിലേക്ക് തിരിച്ചു വരികയായിരുന്ന മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ ദാരമിയെയും മുഹമ്മദ് റാഷിദിനെയും സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
No comments:
Post a Comment