കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം വീടുവിട്ട കോളേജ് വിദ്യാര്‍ത്ഥിനിയും ഫോട്ടോഗ്രാഫറും വിവാഹിതരായ ശേഷം തിരിച്ചെത്തി. പയ്യന്നൂര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥിനിയായ അതുല്യയും (22), പയ്യന്നൂര്‍ കോളേജിന് സമീപത്തെ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായ എടാട്ടെ ലിപുലാലുമാണ് വിവാഹിതരായത്.
കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അതുല്യയെ കാണാതായത്. മകളെ കാണാനില്ലെന്നും ലിപുലാലിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് പിതാവ് രാജന് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് കേസെടുത്തതോടെ അന്വേഷണ ചുമതല നീലേശ്വരം സി.ഐ, കെ.ഇ.പ്രേമചന്ദ്രന് ഏറ്റെടുക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെ അതുല്യ വ്യാഴാഴ്ച വൈകുന്നേരം നീലേശ്വരം സി.ഐ ഓഫീസില്‍ ഹാജരായി. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
താനും ലിപുലാലും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്നും തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുല്യ കോടതിയില്‍ മൊഴി നല്കി. ഇതേത്തുടര്‍ന്ന് അതുല്യയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.
No comments:
Post a Comment