ബുധനാഴ്ച ഉച്ചക്ക് ഇടനീര്‍ ചെമ്മയങ്കയ ഗാണികര മൂലയിലെ പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവത്രെ. തലക്ക് സാരമായി പരിക്കേറ്റ ഗണേശനെ കൂടെയുണ്ടായിരുന്നവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
നേരത്തെ ബദിയടുക്കയില്‍ താമസിച്ചിരുന്ന ഗണേശന് കൂലിതൊഴില്‍ ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. വെങ്കപ്പ നായിക്ലളിത ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സതീശ, ഹരിണാക്ഷി, നളിനാക്ഷി.
No comments:
Post a Comment