Latest News

കണ്ണൂരില്‍ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തലശ്ശേരി: പാനൂരില്‍ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ക്ഷേത്രോത്സവംകണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്ന് ബോംബ് എറിയുകയായിരുന്നു. 

അഞ്ചു വര്‍ഷംമുമ്പ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് വന്നയാളാണ് വിനോദ്. ഏതാനും ദിവസങ്ങളായി പാനൂര്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി ഏതാനും സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രദീപനുനേരെ ആക്രമണമുണ്ടായത്. 
ബോംബേറില്‍ ഹൃദയത്തിന് മുറിവേറ്റാണ് മരണം സംഭവിച്ചത്. വിനോദിന്റെ നെഞ്ചിലാണ് ബോംബ് കൊണ്ടത്. സ്‌ഫോടനത്തില്‍ നെഞ്ച് പിളര്‍ന്നാണ് മരണം സംഭവിച്ചതത്രെ. സംഭവ സ്ഥലത്തു നിന്നും വാള്‍ കണ്ടെത്തിയിട്ടുണ്ട്.

തലശ്ശേരി ജന. ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ജഡം തലശ്ശേരി സിഐ വികെ വിശ്വംഭരന്‍ നായര്‍ ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 സംഭവവുമായി ബന്ധപ്പെട്ട് ആറ് ആര്‍എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലവല്ലൂര്‍ പോലീസ് കേസെടുത്തു. യുഎപിഎ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കൊലപാതകത്തെ തുടര്‍ന്ന് കൊളവല്ലൂര്‍ പാനൂര്‍ ഭാഗങ്ങളില്‍ കനത്ത പോലീസ് കോവല്‍ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി താലൂക്കിലെ ഏട്ട് പഞ്ചാത്തില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ സിപിഎം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ ആചരിച്ചു വരുന്നു.
പാനൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്ന് പി.ജയരാജന്‍ആരോപിച്ചു. ഇവരെ പ്രതികളാക്കി കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
പോലീസ് തണലില്‍ ബിജെപി നേതൃത്വം ജില്ലയെ കോലക്കളമാക്കുകയാണെന്ന് സിപിഎം ജില്ലാ സിക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രന്‍ ആരോപിച്ചു. വിനോദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടും വെറുതെ വിടുന്ന അവസ്ഥയാണ് നടക്കുന്നത്. 

പാനൂര്‍ പോലീസ് പിടികൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കേസൊന്നുമെടുക്കാതെ വിട്ടയച്ചത് ഇതാണ് സൂചിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളായ എഎം ഷസീര്‍, സിപി ഹരീന്ദ്രന്‍, എംസി പവിത്രന്‍ എന്നിവരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.