കാഞ്ഞങ്ങാട്:[www.malabarflash.com] നീലേശ്വരത്തു നടക്കുന്ന അഖിലേന്ത്യാ മാജിക് മത്സരത്തിന്റെ പ്രചാരണാര്‍ഥം 14കാരന്‍ മാന്ത്രികന്‍ കണ്ണുകള്‍ മൂടിക്കെട്ടി ഒമ്പതു കിലോമീറ്റര്‍ റോഡ് ഷോ നടത്തി.
പ്രശസ്ത മാന്ത്രികന്‍ ബാലന്‍ നീലേശ്വരത്തിന്റെ മകന്‍ രാജാസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശ്് ബാലനാണ് സാഹസിക യാത്ര നടത്തിയത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ബസ്സ്റ്റാന്‍ഡ് വരെയായിരുന്നു യാത്ര.
പടന്നക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബാലന്‍ നീലേശ്വരമാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് അഖിലേന്ത്യാതലത്തില്‍ മാജിക് മത്സരവും മെഗാ മാജിക് ഷോയും സംഘടിപ്പിക്കുന്നത്.
ഇതിന്റെ പ്രചാരണാര്‍ഥമാണു ബാല മാന്ത്രികന്‍ കണ്ണുകെട്ടി ബൈക്കില്‍ സഞ്ചരിച്ചത്. കോട്ടച്ചേരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഫിലിപ്പ് മാമ്പള്ളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദര്‍ശിന്റെ പിതാവ് ബാലന്‍ നീലേശ്വരം, ജനറല്‍ കണ്‍വീനര്‍ പി.കെ.ചന്ദ്രശേഖരന്‍, സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ആദര്‍ശിന്റെ കണ്ണില്‍ പഞ്ഞിവച്ചു കറുത്ത തുണികൊണ്ടു മൂടിക്കെട്ടി. കൂടാതെ തല കറുത്ത തുണികൊണ്ടു മൂടുകയും ചെയ്തു.

എസ്.ഗോപിക, കെ.വി.നിരഞ്ജന്‍, കെ.വി.കാര്‍ത്തിക്, ആര്‍.ബ്രിജിത്ത് എന്നീ റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ ആദര്‍ശിനെ അനുഗമിച്ചു. ഗിയറില്ലാത്ത വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബൈക്കാണു റോഡ് ഷോയ്ക്ക് ഉപയോഗിച്ചത്. ആറാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഈ ബാല മാന്ത്രികന്‍ സംസ്ഥാനതല മാജിക് ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
No comments:
Post a Comment