ബേക്കല്‍: [www.malabarflash.com]18 പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്ല്യമൊരുക്കിയ ബേക്കല്‍ ഹദ്ദാദ് നഗള്‍ ഗോള്‍ഡ് ഹില്‍ മഹര്‍ 2015 സമൂഹവിവാഹ മജ്‌ലിസിന്റെ വരവ് ചിലവ് കണക്കുകള്‍ സംഘാടകര്‍ പ്രിന്റ് ചെയ്ത് പുറത്തിറക്കി, 75ലക്ഷത്തോളം രുപയുടെയും വരവും ഏകദേശം അത്ര തന്നെ ചിലവും രേഖപ്പെടുത്തിയ കണക്കാണ് വെളളിയാഴ്ച പുറത്തിറക്കിയത്.
നാട്ടിലും വിദേശത്തുമുളള പ്രമുഖരില്‍ നിന്നാണ് ഇത്രയും തുക സംഘാടകര്‍ സംഭാവനയായി സ്വീകരിച്ചത്.
[www.malabarflash.com]എന്നാല്‍ 5 ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ തെക്കന്‍ ജില്ലകളില്‍ നിന്നെത്തിയ പ്രഭാഷകര്‍ സംഘാടകരില്‍ നിന്നും കൈപ്പററിയത് 373000 രൂപയാണ്. യാത്ര ചിലവും മുന്തിയ ഹോട്ടലിലെ താമസ ചിലവും അടങ്ങുന്നതാണ് ഇത്രയും വലിയ തുക.
ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന് ചലവടക്കം 112000 രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ടിലുളളത്. നൗഷാദ് ബാഖവി ചിറയിന്‍കീഴിന് 50000 രൂപയും എയര്‍ടിക്കററ് വകയില്‍ 20000 രൂപയും നല്‍കിയപ്പോള്‍, അഹമ്മദ് ഖബീര്‍ ബാഖവിക്ക് 50000 രൂപയും വണ്ടി വാടക ഇനത്തില്‍ 19000 രപൂയും താമസിച്ച ഹോട്ടല്‍ വാടക ഇനത്തില്‍ 7000 രൂപയും നല്‍കുകയുണ്ടായി. സിറാജുദ്ദീന്‍ ഖാസിമി ചിലവടക്കം 72000 രൂപ കൈപ്പററിയപ്പോള്‍ സിറാജുദ്ദീന്‍ ബാഖവിയും, മുഹമ്മദ് ഷംനാദ് നിസാമിയും 20000 രൂപ വീതം വാങ്ങി. [www.malabarflash.com]
മതപ്രഭാഷണത്തിന് വന്‍തുക വാങ്ങുന്നതിനെതിരെ സമസ്ത നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഈയിടെ രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായിരുന്നു.ഇതിനിടയിലാണ് നിര്‍ദ്ദനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തതിന് ഇത്രയും വലിയ തുക കൈപ്പററിയ വിവരം സംഘാടകര്‍ രേഖാമൂലം പുറത്ത് വന്നത്.

No comments:
Post a Comment