കാഞ്ഞങ്ങാട്:[www.malabarflash.com] പരപ്പയില്‍ മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പ ടൗണില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്ത പ്രവര്‍ത്തകര്‍ പൊതുയോഗവും നടത്തി. കൊളാമ്പി മൈക്കിലൂടെയായിരുന്ന പ്രസംഗം.
വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഏതാനും പേര്‍ ഓടിപ്പോയി. 6 പേരെ അറസ്റ്റുചെയ്തു. മൂവാറ്റുപ്പുഴ അജയന്‍, കരിവള്ളൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. ഓടിപ്പോയ മൂന്നുപേരെ വെള്ളരിക്കുണ്ടില്‍ നിന്നാണ് പൊലീസ് പിടിച്ചത്.



No comments:
Post a Comment