ടെക്സസ്:[www.malabarflash.com] ഫെയ്സ്ബുക്കില്‍ ആളുകളുടെ ശ്രദ്ധ നേടി താരമാവാന്‍ ടെകസസിലെ വെറ്റിനറി ഡോക്ടര്‍ ചെയ്തത് ആരും ചെയ്യാത്ത ഒരു കൊലപാതകമാണ്.
ഒരു പൂച്ചയെ അമ്പും വില്ലും ഉപയോഗിച്ച് കൊന്നു. കൊന്ന പൂച്ചയുടെ ജഡം പിടിച്ചു നില്ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
പൂച്ചയെ തുക്കി പിടിച്ച് അതിന്റെ നട്ടെല്ലിനു മുകളില്‍ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കമ്പ് കുത്തിപിടിച്ചാണ് ഡോക്ടര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൂച്ചയെ കൊന്ന വിധവും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ക്രിസ്റ്റീനാ ലിന്‍ഡ്സേ എന്ന ടെക്സസ് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്.എന്റെ ആദ്യത്തെ അമ്പ് ഉപയോഗിച്ചുള്ള പൂച്ച കൊലപാതകമാണിത്-ഇങ്ങനെയാണ് ക്രിസ്റ്റീന തന്റെ പോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ ക്രിസ്റ്റീനയുടെ ഈ പോസ്റ്റിന് എതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നത്. ലോകത്തുള്ള മൃഗസനേഹികകളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
ടെകസ്സ് പോലിസ് ക്രിസ്റ്റീനയ്ക്കെതിരേ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. മൃഗാശുപത്രിയില്‍ നിന്ന് ക്രിസ്റ്റീനയെ പുറത്താക്കുകയും ചെയ്തു. ഒരു പൂച്ചയെ കൊന്ന് ആളാവാന്‍ നോക്കിയ ക്രിസ്റ്റീന ഇപ്പോള്‍ പോലിസ് അന്വേഷണം നേരിട്ട് വീട്ടിലിരിക്കുകയാണ്.
No comments:
Post a Comment