Latest News

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൃഹനാഥനെ കാണാതായി

കാഞ്ഞങ്ങാട് :[www.malabarflash.com] പഴനി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഭാര്യയും മക്കളുമോടൊപ്പം തിരിച്ചു വരികയായിരുന്ന ഗൃഹനാഥനെ ബസ് യാത്രക്കിടയില്‍ കാണാതായി. പടന്നക്കാടിനടുത്ത ഒഴിഞ്ഞ വളപ്പിലെ ഉത്തമനെയാണ് (55) വിഷുത്തലേന്ന് രാത്രിയില്‍ തൃശൂരിനും കോഴിക്കോടിനുമിടയില്‍ ബസ് യാത്രക്കിടെ കാണാതായത്.

ഭാര്യ: തങ്കമണി, മക്കളായ അഞ്ജുഷ, അജിത എന്നിവരോടൊപ്പം നാല് ദിവസം മുമ്പാണ് ഉത്തമന്‍ പഴനിയിലേക്ക് പോയത്. തിരിച്ചു വരുന്നതിനിടയില്‍ ബസില്‍ മുന്‍ സീറ്റിലായിരുന്നു ഭാര്യയും മക്കളും ഇരുന്നിരുന്നത്. ഉത്തമന്‍ പിറക് വശത്തും. കോഴിക്കോട് ബസ് എത്തിയപ്പോഴാണ് ഉത്തമന്‍ ബസില്‍ ഇല്ലാത്ത കാര്യം ഭാര്യക്കും മക്കള്‍ക്കും മനസിലായത്. 

ഏറെ തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അയല്‍വാസി കെ പി അബ്ദുള്ള കുഞ്ഞിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.