Latest News

ബേക്കല്‍കോട്ടയില്‍ പുരാവസ്തു വകുപ്പ് ജീവനക്കാരനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

ബേക്കല്‍:[www.malabarflash.com] ബേക്കല്‍കോട്ടയില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ജീവനക്കാരന് പോലീസ് മര്‍ദ്ദനമേറ്റു. ബേക്കല്‍കോട്ടയില്‍ പുരാവസ്തു വകുപ്പിന്റെ ഓഫീസില്‍ എല്‍ ഡി ക്ലര്‍ക്ക് ജീവനക്കാരനായ ബിഹാര്‍ നളന്ദ ജില്ലയിലെ രണ്‍വീര്‍ കുമാറിനാണ് (25) പോലീസ് മര്‍ദ്ദനമേറ്റത്.

ബുധനാഴ്ച വൈകുന്നേരമാണ്‌സംഭവം. ബേക്കല്‍ കോട്ടയിലെ ഗേറ്റിനടുത്ത് വെച്ച് ടൂറിസം പോലീസും ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നുവെന്ന് രണ്‍വീര്‍ കുമാര്‍ പരാതിപ്പെട്ടു. സാരമായി പരിക്കേറ്റ രണ്‍വീറിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിഷു ദിനമായതിനാല്‍ ബുധനാഴ്ച ബേക്കല്‍കോട്ടയില്‍ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടിരുന്നു. സാധാരണ വൈകുന്നേരം 5.30 മണിക്കാണ് ബേക്കല്‍കോട്ടയില്‍ ഗേറ്റ് അടക്കാറുള്ളത്.
ബുധനാഴ്ച 5.20 തിന് ഗേറ്റ് അടക്കാന്‍ ടൂറിസം പോലീസ് രണ്‍വീറിനോട് ആവശ്യപ്പെട്ടു.ഇതേ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് രണ്‍വീറിന് പോലീസ് മര്‍ദ്ദനമേറ്റത്. 

വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ജില്ലാശുപത്രിയിലെത്തുകയും രണ്‍വീറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ് പി രണ്‍വീറിന് ഉറപ്പ് നല്‍കി. 

അതിനിടെ രണ്‍വീര്‍ നല്‍കിയ പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താതെ പോലീസുകാര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടിക്ക് മുതിര്‍ന്നത് പോലീസ് സേനയില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.