ബേക്കല്‍: [www.malabarflash.com]പളളിക്കര പള്ളിപ്പുഴയില്‍ ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റിലായി. കളിക്കളത്ത് നിന്നും 10,700 രൂപ പിടികൂടി. പോലീസിനെകണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് യുവാവിന്റെ കാലൊടിഞ്ഞു. ആറ് മണിക്കൂറുകളോളം കാലൊടിഞ്ഞ് കിണറ്റില്‍ കഴിഞ്ഞ യുവാവിനെ ഫയര്‍ഫോഴ്‌സെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ബേക്കല്‍ ജംഗ്ഷനിലെ മുനീര്‍ (43), ഇല്ല്യാസ് നഗറിലെ മുസ്തഫ (39), ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ മജീദ് (43), നീലേശ്വരം തൈക്കടപ്പുറത്തെ സാബിര്‍ (20), ഉദുമ ബാരയിലെ പ്രഭാകരന്‍ (35), മുതിയക്കാലിലെ അഷ്‌റഫ് (49), പള്ളിപ്പുഴയിലെ ഇല്ല്യാസ് (45), പള്ളിപ്പുഴയിലെ മജീദ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ്.ഐ. പി. നാരായണന്‍, ഗ്രേഡ് എസ്.ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് റെയ്ഡിനെത്തിയത്.
പോലീസിനെകണ്ട് ഓടിയ ഹദ്ദാദ് നഗറിലെ മുഹമ്മദി (36) നാണ് കിണറ്റില്‍ വീണ് കാലൊടിഞ്ഞത്. രാവിലെയാണ് യുവാവിനെ കിണറ്റില്‍ കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ച് പുറത്തെത്തിക്കുകയായിരുന്നു.
Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment