Latest News

ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് കലവറ നിറച്ചു

ഉദുമ:[www.malabarflash.com]ഏപ്രില്‍ 13 മുതല്‍ 18 വരെ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി തിങ്കളാഴ്ച്ച കലവറ നിറച്ചു. വൈകുന്നേരം മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ നടക്കും

14ന് രാവിലെ 11.05ന് കൊടിയേറ്റം 15ന് പുലര്‍ച്ചേ 3.50ന് വിഷുക്കണി 5മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാടും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 3.30ന് കരിവെളളൂര്‍ രത്‌നകുമാരും സംഘത്തിന്റെ ഓട്ടംതുളളല്‍ 5മണിക്ക് കാഴ്ചാശിവേലി തുടര്‍ന്ന് തിടമ്പ്‌നൃത്തം. 

നടുവിളക്ക് നിറമാല ഉത്സവ ദിവസമായ 16ന് വൈകുന്നേരം തായമ്പക 7.30ന് ചുററ്‌വിളക്ക്,നിറമാല തുടര്‍ന്ന് തിടമ്പ്‌നൃത്തം. 17ന് പളളിവേട്ട ഉത്സവം വൈകുന്നേരം 6മണിക്ക് പളളിവേട്ടക്കുളള പുറപ്പാട് തിരിച്ചെഴുന്നളളത്ത് വെടിത്തറയില്‍ പൂജ,വെടിക്കെട്ട്,പളളിക്കുറപ്പ്.

18ന് ആറാട്ട് മഹോത്സവം ഉച്ചയ്ക്ക് 3മണിക്ക് ആറാട്ട് എഴുന്നെളളത്ത്, ഭക്തിഗാനമേള, 5മണിക്ക് ആറാട്ട്, 6മണിക്ക് തിടമ്പ്‌നൃത്തം, കൊടിയിറക്കം സംപ്രോക്ഷണം സമാപ്തി. ആറാട്ട് ഉത്സവ നാളുകളില്‍ എല്ലാദിവസവും തുലാഭാര സമര്‍പ്പണം ഉണ്ടായിരിക്കും


Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.