Latest News

മണ്ഡലം ഭാരവാഹിയടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

ഉദുമ: കോണ്‍ഗ്രസ് ഉദുമ മണ്ഡലം നിര്‍വാഹക സമിതിയംഗം ഞെക്ലിയിലെ ദിനേശന്‍ വലിയവീടടക്കം 34 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.

വെള്ളിയാഴ്ച രാത്രി ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്കി. ഞെക്ലിയില്‍ ചേര്‍ന്ന യോഗം കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സും സി.പി.എമ്മും ജനങ്ങളെ വഞ്ചിക്കാന്‍ കൈക്കോര്‍ക്കാന്‍പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.എം. ഇതിന് ചരടുവലി തുടങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍ ഷെട്ടി, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, എടപ്പണി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.സുരേഷ് സ്വാഗതവും എന്‍.ബാബുരാജ് നന്ദിയും പറഞ്ഞു.
ബി.ജെ.പി. ഉദുമ പഞ്ചായത്ത് കമ്മിറ്റിയാണ് സ്വീകരണമൊരുക്കിയത്. ഞെക്ലി, അടുക്കത്തുവയല്‍, മുക്കുന്നോത്ത് ഭാഗങ്ങളിലുള്ളവരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ചൗക്കിയില്‍നിന്ന് പ്രകടനവും ഉണ്ടായിരുന്നു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.