കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കാഞ്ഞങ്ങാട് പത്ര പ്രവര്‍ത്തക ക്ഷേമ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവുംകാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നടന്നു.
അവാര്‍ഡ് സമര്‍പ്പണം കാസര്‍കോട് എം പി പി കരുണാകരന്‍ നിര്‍വ്വഹിച്ചു. അവാര്‍ഡ് ജേതാക്കളായ ഗോപീ കൃഷ്ണന്‍, എം എസ് ശ്രീകല, സതീഷ് ഗോപി, എസ് സുരേന്ദ്രന്‍ എന്നിവരെ മാധവന്‍ പാക്കം പരിചയപ്പെടുത്തി.
കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക ക്ഷേമ ട്രസ്റ്റിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരനും ക്ഷേമ ട്രസ്റ്റ് പാസ് ബുക്ക് വിതരണം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യയും നിര്‍വ്വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം.ഒ.വര്‍ഗീസ്, കൊവ്വല്‍ ദാമോദരന്‍, ബി സുകുമാരന്‍, ടി.കെ.രാജന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍ ഗംഗാധരന്‍ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.
No comments:
Post a Comment