കാഞ്ഞങ്ങാട്: സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ സ്‌കൂളിന്റെ വികസനം വഴിമുട്ടിയ മാണിക്കോത്ത് ഗവ.ഫിഷറീസ് സ്‌കൂളിന് ഉദാരമതിയില്‍ നിന്നും അഞ്ച് സെന്റ് ഭൂമിയും കെട്ടിടവും സൗജന്യമായി ലഭിച്ചു.
സ്‌കൂള്‍ നില്‍ക്കുന്ന പഴയ കെട്ടിടത്തിന്റെ ഉടമകളിലൊരാളായ എന്‍.എം.മുഹമ്മദ്ഹാജിയാണ് തന്റെ അവകാശമായ അഞ്ച് സെന്റ് സ്ഥലവും കെട്ടിടവും സ്‌കൂളിന് നല്‍കിയത്. നാട്ടുകാരുടെ കൂട്ടായ്മയില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിനിടയില്‍ എന്‍.എം.മുഹമ്മദ്ഹാജിയുടെ ഉദാരമനസ്‌കത സ്‌കൂള്‍ വികസനത്തിന് ഏറെ പ്രയോജനകരമായി.
സ്‌കൂളിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എംപിക്ക് എന്‍.എം.മുഹമ്മദ്ഹാജി ഭൂമിയുടെ രേഖ കൈമാറി. ഹെഡ്മാസ്റ്റര്‍ എം.വി.രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.മാധവന്‍, കാറ്റാടി കുമാരന്‍, ടി.മുഹമ്മദ് അസ്‌ലം, മുഹമ്മദ്ഹാജിയുടെ മകന്‍ ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
പരേതനായ കല്ലട്ര അബ്ദുള്‍ഖാദര്‍ ഹാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 21 സെന്റ് സ്ഥലവും സ്‌കൂള്‍ കെട്ടിടവും അബ്ദുള്‍ഖാദര്‍ ഹാജിയുടെ മക്കള്‍ സ്‌കൂളിന് നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്.
No comments:
Post a Comment