കാസര്‍കോട്: എസ് വൈ എസ് സാമൂഹ്യക്ഷേമ വിഭാഗം നിര്‍മിക്കുന്ന സാന്ത്വനം ഭവനം -ദാറുല്‍ഖൈര്‍ ചെറുവത്തൂര്‍ പോത്താംകണ്ടത്ത് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ സോണ്‍ തലത്തില്‍ പ്രവൃത്തി നടന്നുവരുന്ന മൂന്ന് വീടുകളില്‍ പണി പൂര്‍ത്തിയായ സാന്ത്വനം ഭവനമാണ് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കുന്നത്.
പോത്താംകണ്ടം യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയാണ് ഐ സി എഫ് സഹകരണത്തോടെ ദാറുല്‍ ഖൈര്‍ സാന്ത്വന ഭവനത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. സൗകര്യപ്രദമായ രീതിയില്‍ പണി കഴിപ്പിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങ് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. ജില്ലാ എസ് വൈ എസ് സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ക്ഷേമകാര്യ സെക്രട്ടറി ടി പി നൗഷാദ്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ജലീല്‍ സഖാഫി മാവിലാടം, ജബ്ബാര്‍ മിസ്ബാഹി, അബ്ദുസ്സലാം പോത്താംകണ്ടം, നൂര്‍ മുഹമ്മദ് മിസ്ബാഹി, എ ബി മഹ്മൂദ് അന്‍വരി, അശ്‌റഫ് സഅദി, ഇബ്‌റാഹിം ബാഖവി കുന്നുംകൈ, ഖിളര്‍ അഹമ്മദ് സഖാഫി, എ ജി സഈദ് മൗലവി, അബ്ദുന്നാസര്‍ സുഹ്‌രി തുടങ്ങിയവര്‍ പ്രസംഗിക്കും.
No comments:
Post a Comment