Latest News

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു

മഞ്ചേശ്വരം:[www.malabarflash.com] മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഒരു ലോറി മുക്കാല്‍ ഭാഗവും കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലേക്കും തീപടര്‍ന്നിരുകയായിരുന്നു.


തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പുണ്ട്. ഇതു കൂടാതെ ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളും സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ വന്‍ അപകടഭീഷണിയുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാജസ്ഥാനില്‍ നിന്നും കൊച്ചിയിലേക്ക് ബ്ലീച്ചിംഗ് പൗഡറുമായി പോവുകയായിരുന്ന ലോറിയാണ് ആദ്യം കത്തിയത്. പിന്നീടാണ് മറ്റൊരു ലോറിയിലേക്ക് തീപടര്‍ന്നത്.

രണ്ടു ലോറിയിലുമുണ്ടായിരുന്ന ഡ്രൈവര്‍മാരും ക്ലീനര്‍മാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.