Latest News

മുഹിമ്മാത്ത് സമ്മേളനം : മഹല്ല് പ്രഭാഷണങ്ങള്‍ക്ക് ഉജ്വല തുടക്കം

പുത്തിഗെ :[www.malabarflash.com] അടുത്ത മാസം 29 മുതല്‍ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 9ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 200 മഹല്ലുകളില്‍ മത പ്രഭാഷണം നടത്തുന്നു. 5 മഹല്ലുകളില്‍ പഞ്ച ദിന മത പ്രഭാഷണവും മറ്റിടങ്ങളില്‍ ഏകദിന മത പ്രഭാഷണവും നടക്കും. 

മഹല്ല് പ്രഭാഷണങ്ങളുടെ ഉദ്ഘാടനം ബന്തിയോട് ചിന്നമുഗര്‍ മഹല്ലില്‍ വെച്ച് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വ്വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പള്‍ വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി പ്രഭാഷണം നടത്തി.

അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ചിന്ന മുഗര്‍ ഖത്വീബ് അബ്ദുറഹ്മാന്‍ സഅദി,ഖലീല്‍ ഹിമമി സംബന്ധിച്ചു. ചിന്നമുഗറിലെ പ്രഭാഷണം ഈ മാസം 28 വരെ നീണ്ടു നില്‍ക്കും.

പേരാല്‍ അഹ്ദല്‍ നഗര്‍ പഞ്ച ദിന പ്രഭാഷണത്തിനുള്ള സംഘാടക സമിതി രൂപീകരണം ഇന്ന് രാത്രി 7 മണിക്ക് അഹ്ദലിയ്യ മദ്രസയില്‍ നടക്കും. പ്രമുഖര്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.