ഉദുമ: [www.malabarflash.com] കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും വരും വര്‍ഷങ്ങളില്‍ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ജമാത്തുകളുടെ സഹകരണത്തോടെ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഡോ. എന്‍.എ മുഹമ്മദ് വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കല്ലട്ര മാഹിന്‍ ഹാജിയാണ് ജനറല്‍ സെക്രട്ടറി. ചട്ടഞ്ചാല്‍ കെ.മൊയ്തീന് കുട്ടി ഹാജിയാണ് കമ്മിറ്റിയുടെ ട്രഷറര്‍.
മറ്റു ഭാരവാഹികള്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കട്ടക്കാല്‍ ഷാഫി, അബ്ദുള്ള ഹുസൈന്, ഹകീം കളനാട്, അബൂബക്കര്‍ ഉദുമ, (വൈസ് പ്രസി.) കാപ്പില്‍ കെ.ബി.എം ശരീഫ് (ഓര്‍ഗനൈസിംഗ് സെക്ര.), നിസാര്‍ പാദൂര്‍, ഹമീദ് കുണിയ, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, (സെക്ര.). ജമാഅത്ത് കമ്മിറ്റിയുടെ ഗള്‍ഫ് മേഖല കമ്മിറ്റിയുമായി സഹകരിച്ച് നിര്‍ധനരായ പത്ത് മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ തീരുമാനിച്ചു.
No comments:
Post a Comment