Latest News

സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം മെയ് 3ന് കാസര്‍കോട്ട്

കാസര്‍കോട്: [www.malabarflash.com] ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ 10-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് കാസര്‍കോട്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.

വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞിയും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു.


Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.