Latest News

ഐസ്‌ക്രീം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് ആറുവയസുകാരന്‍ മരിച്ചു; സഹോദരന് ഗുരുതരം

കാസര്‍കോട്:[www.malabarflash.com] ബേക്കറിയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് ആറു വയസ്സുള്ള കുട്ടി മരിച്ചു. സഹോദരനെ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരമണിക്ക് എരിയാല്‍ ടൗണിലാണ് അപകടം നടന്നത്. വിദ്യാനഗറിനടുത്ത് ചെട്ടുംകുഴി എസി.പി. നഗറില്‍ അനാദിക്കട നടത്തുന്ന ലത്തീഫിന്റെയും ഫൗസിയയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. മറ്റൊരു മകന്‍ ഷഹല്‍ (എട്ട്) ആണ് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ കഴിയുന്നത്.

എരിയാലിലെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയതായിരുന്നു ലത്തീഫ്. വിവാഹ സല്‍ക്കാരങ്ങള്‍ക്കിടയില്‍ കുട്ടികള്‍ ഐസ്‌ക്രീ വാങ്ങാന്‍ റോഡിന്റെ മറുവശത്തേക്ക് പോയി ഐസ്‌ക്രീം വാങ്ങി മടങ്ങുമ്പോഴാണ് കാര്‍ ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കുട്ടികളെ നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റി. മംഗലാപുരത്തെത്തുമ്പോഴേക്കും ഖാദര്‍ മരിച്ചിരുന്നു. ഷഹലിന് സാരമായ പരിക്കുണ്ട്.

ഇടിച്ചത് ഡസ്റ്റര്‍ കാറാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിന്തുടര്‍ന്ന് നായന്മാര്‍മൂലയില്‍ നിന്ന് കാര്‍ കസ്റ്റഡിയിലെടുത്തു. തായലങ്ങാടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. എന്നാല്‍ ഇടിച്ചത് തങ്ങളുടെ കാറല്ലെന്ന് പിടിയിലായവര്‍ പറയുന്നത്. കാര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തിങ്കളാഴ്ച ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇടിച്ചത് ഇതേ കാറാണോ എന്ന് ഫോറന്‍സിക് പരിശോധനയില്‍ അറിയാനാകും. കൂടാതെ കറന്തക്കാട്ടെ ക്യാമറയും പരിശോധിച്ച് ശനിയാഴ്ച രാത്രി പത്തരമണിക്ക് ശേഷം കറന്തക്കാട് വഴി കടന്നുപോയ വാഹനങ്ങളുടെ ലിസ്റ്റ് ശേഖരിക്കും.

അതിനിടെ കസ്റ്റഡിയിലെടുത്ത കാറും െ്രെഡവറെയും കാണാന്‍ ഒരു കൂട്ടം ആളുകള്‍ കാസര്‍കോട് പൊലീസ് സ്‌റ്റേഷനിലെത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു. കാറിലുള്ളവരെ വിട്ടയക്കാന്‍ വേണ്ടി വന്നവരാണെന്ന നിഗമനത്തില്‍ പൊലീസ് ലാത്തിവീശി ആള്‍ക്കൂട്ടത്തെ ഓടിച്ചു. ഏതാനും പേര്‍ക്കും ലാത്തിയടിയേറ്റു. മുന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. അപകടം വരുത്തിയവരെ കാണാന്‍ വന്നതാണെന്നും പ്രശ്‌നക്കാരല്ലെന്നും ബോധ്യമായതോടെയാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടത്.

കുട്ടിയുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ മംഗലാപുരത്ത് നിന്ന് തിരിച്ചുകൊണ്ടുവന്നു. എരിയാലില്‍ ആള്‍ക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ കുറച്ചു നേരം ആംബുലന്‍സ് അവിടെ നിര്‍ത്തി. പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

മാതാവ്: ഫൗസിയ സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഹുസൈന്‍ സാദാത്ത്, ഫാത്വിമ.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.