Latest News

പൂരക്കളിക്ക് ആവേശം പകര്‍ന്ന് എംഎല്‍എയും

കാഞ്ഞങ്ങാട് :[www.malabarflash.com] പൂരക്കളിയില്‍ ആവേശം നിറച്ച് എംഎല്‍എയും. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനാണ് ആലക്കോട് ആലക്കോടന്‍ തറവാട് പുനഃപ്രതിഷ്ഠാ കളിയാട്ടത്തിന്റെ ഭാഗമായി ആലക്കോട് പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളിയില്‍ പങ്കെടുത്ത് കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവിന്റെ തറവാട്ടില്‍ നടക്കുന്ന പുനഃപ്രതിഷ്ഠാ കളിയാട്ടത്തിന്റെ ഭാഗമായാണു പൂരക്കളി പ്രദര്‍ശനം നടന്നത്. പ്രായത്തെ വെല്ലുന്ന ചുവടുകളുമായി സമപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ഒപ്പമായിരുന്നു എംഎല്‍എയുടെ പൂരക്കളി.

ശനിയാഴ്ച പുലര്‍ച്ചെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്ന തറവാട്ടില്‍ ഞായറാഴ്ച കളിയാട്ടം ആരംഭിക്കും. രാത്രി പത്തിനു കാര്‍ന്നോന്‍ തെയ്യവും 11നു പൊട്ടന്‍ തെയ്യവും കെട്ടിയാടും. തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്. തുടര്‍ന്ന് വിളക്കിലരിയോടെ സമാപിക്കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.