Latest News

എസ് എസ് എഫ് സൗജന്യ ഹെല്‍പ് ഡെസ്‌കുകള്‍ ശ്രദ്ധേയമായി

കാസര്‍കോട്:[www.malabarflash.com] ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കി എസ് എസ് എഫ് ഹൈസെല്‍ സമിതി ശ്രദ്ധേയമായി. പരീക്ഷാ ഫലം സൗജന്യമായി പ്രിന്റ് ചെയ്തു കൊടുക്കാന്‍ സെക്ടര്‍ തലങ്ങളിലും ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററിലും ഒരുക്കിയ സൗജന്യ ഹെല്‍പ് ഡെസ്‌കുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായി. 

ഓരോ സെന്ററുകളിലും ഫലമറിയാന്‍ നിരവധി പേരെത്തി. റിസള്‍ട്ടിനു പുറമെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഫോറമുകള്‍, പി എസ് സി വണ്‍ ടൈം റജിസ്‌ട്രേഷന്‍, വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ തുടങ്ങിയവയും ഇവിടെ സൗജന്യമായി ചെയ്തു കൊടുക്കും. 

ഡിവിഷന്‍ തലങ്ങളില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംസ്ഥാന ജില്ലാ സാരഥികള്‍ നേതൃത്വം നല്‍കി. ജില്ലാ ഹയര്‍ സെകണ്ടറി കോഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലട്ക്കയുടെ നേതൃത്വത്തിലുള്ള ആറംഗ ഹൈസെല്‍ സമിതി ജില്ലയിലെ ഹെല്‍പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും


Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.