Latest News

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.99 ശതമാനം

തിരുവനന്തപുരം:[www.malabarflash.com] ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.99 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനത്തിന്റെ വര്‍ധനവാണിത്. 4,58,841 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 4,68,466 കുട്ടികളാണ് പരീക്ഷ എഴുതിയത്. 12, 287 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കുന്നില്ലെന്നും വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.

www.keralapareekshabhavan.in, www.results.kerala.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. സിറ്റിസണ്‍സ് കോള്‍സെന്റര്‍ മുഖേനയും ഫലമറിയാം.

ഇതിനായി ബിഎസ്എന്‍എല്‍(ലാന്‍ഡ്‌ലൈന്‍) 155300, ബിഎസ്എന്‍എല്‍(മൊബൈല്‍) 0471-155300 എന്നീ നമ്പറുകളിലും മറ്റു സേവനദാതാക്കള്‍ 0471-2335523, 2115054, 2115098 എന്നീ നമ്പറുകളിലും ബന്ധപ്പെടണം. എസ്എംഎസ് വഴിയും ഫലമറിയാം.

ഇതിനു 10 എന്നു ടൈപ്പ് ചെയ്തു സ്‌പേസിനു ശേഷം റജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തി 56263 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കണം. മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാകും. http://bit.ly/ExamResultsMobileApp എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.