Latest News

കാസര്‍കോടിന്റെ സ്വന്തം ചെര്‍ക്കളത്തിന് നാടിന്റെ ആദരം വെള്ളിയാഴ്ച

കാസര്‍കോട്:[www.malabarflash.com] കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മതരംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച ചെര്‍ക്കളം അബ്ദുള്ളയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ആസ്ഥാനമായ കാസര്‍കോട് പൗരവാലി ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആദരിക്കും.

യു.ഡി.എഫ്. ജില്ലാ ലൈസണ്‍ കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്, മന്ത്രി, എം.എല്‍.എ., സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിലും പൊതു സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തുല്യതയില്ലാത്തതാണ്. മുഴുവന്‍ സമയം പൊതുപ്രവര്‍ത്തകനെന്ന് നിലയില്‍ നാടിന്റെ സമസ്ത മേഖലകളിലും ചെര്‍ക്കളം അബ്ദുള്ള തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് നടത്തിയത്.
നന്മയുടെ പ്രതീകമായി തീരുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും അവര്‍ക്ക് ഊഷ്മള സ്‌നേഹം സമ്മാനിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കാസര്‍കോട്ടെ പൗരാവലി സ്‌നേഹാദരം അര്‍പ്പിക്കുന്നത്.
കേരള വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാടിന്റെ സ്‌നേഹാദരം ചെര്‍ക്കളത്തിന് സമര്‍പ്പിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആദരണ സമിതി ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള സ്വാഗതം പറയും. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍ മംഗളപത്രം സമര്‍പ്പിക്കും. 

കെ.പി. സി.സി. മുന്‍ പ്രസിഡണ്ട് കെ. മുരളീധരന്‍ എം.എല്‍.എ., മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സി.പി.എം. ലോകസഭ പാര്‍ട്ടി ലീഡര്‍ പി. കരുണാകരന്‍ എം.പി., ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍, കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍, സി.പി.ഐ. സംസ്ഥാന ട്രഷറര്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., പി.ബി. അബ്ദുല്‍റസ്സാഖ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍, യു.ഡി.എഫ്. ജില്ലാ ലൈസണ്‍ കമ്മിറ്റി കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, ഡി.സി.സി. പ്രസിഡണ്ട് സി.കെ. ശ്രീധരന്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീശ്ചന്ദ്രന്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് ടി. സുരേഷ് കുമാര്‍ ഷെട്ടി, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.എം.സി.സി. യു.എ.ഇ. കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ. വര്‍ഗ്ഗീസ്, കാസറകോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ് പ്രസംഗിക്കും. ചെര്‍ക്കളം അബ്ദുള്ള മറുപടി പ്രസംഗം നടത്തും. 
ആദരണ സമിതി ട്രഷറര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി നന്ദി പറയും.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.