Latest News

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷം തടയാന്‍ സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കണം; എസ്.ഡി.പി.ഐ

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷം നടപ്പാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിയന്ത്രിക്കണമെന്നും ഇവരോട് സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം മാനിക്കാതെ മദ്യ ലോബികള്‍ക്ക് കീഴടങ്ങുകയായിരുന്നുവെന്നും ഇതാണ് ധനകാര്യ മന്ത്രിയുടെ പാര്‍ട്ടി പിളരാന്‍ ഇടയാക്കിയതെന്നും പ്രമേയത്തില്‍ പറഞ്ഞു.
ഭാരവാഹികള്‍: എന്‍ യു അബ്ദുല്‍സലാം(പ്രസിഡന്റ്), നിസാര്‍ കാട്ടിയടുക്കം, എന്‍ മാണി (വൈസ് പ്രസിഡന്റ്), ഡോ. സി ടി സുലൈമാന്‍ (ജനറല്‍ സെക്രട്ടറി), ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര (ജനറല്‍ സെക്രട്ടറി), ഇക്ബാല്‍ ഹൊസങ്കടി (ഖജാഞ്ചി). 16 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

Keywords: Kasaragod-news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.