Latest News

താജുല്‍ ഉലമ,നൂറുല്‍ ഉലമ അനുസ്മരണവും സ്വലാത്ത് വാര്‍ഷികവും സമാപിച്ചു

സീതാംഗോളി : എസ് വൈ എസ്, എസ് എസ് എഫ് ഊജംപദവ് യൂണിറ്റില്‍ താജുല്‍ ഉലമ,നൂറുല്‍ ഉലമ അനുസ്മരണവും സ്വലാത്ത് വാര്‍ഷികവും സമാപിച്ചു.

അനുസ്മരണ സമ്മേളനം അബ്ദുല്ലത്തീഫ് കാമില്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു . മൂന്ന് ദിവസങ്ങളിലായി നടന്ന മത പ്രഭാഷണങ്ങള്‍ക്ക് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,റഫീഖ് സഅദി ദേലമ്പാടി നേതൃത്വം നല്‍കി. സ്വലാത്ത് മജിലിസിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍,അബ്ദുറഹ്മാന്‍ അഹ്‌സനി,ഉമര്‍ സഖാഫി കര്‍ന്നൂര്‍,ഹംസ സഖാഫി ഉപ്പിന,ഇബ്രാഹിം സഅദി മുഗു,ഇല്ല്യസ് സഖാഫി പാടലടുക്ക,ഹംസ സഅദി പുത്തിഗെ,അശ്രഫ് സഖാഫി,മുനീര്‍ മിസ്ബാഹി ആദൂര്‍,അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ പൊയ്യത്ത് ബയല്‍ സംബന്ധിച്ചു.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.