Latest News

മലാലയെ ആക്രമിച്ച 10 പേര്‍ക്ക് ജീവപര്യന്തം

ഇസ്ലാമാബാദ്: [www.malabarflash.com] വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ ആക്രമിച്ച കേസില്‍ പത്തുപേരെ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

സ്‌കൂളില്‍ പോകാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചതിന് 2012 ലാണ് മാലാലയെ പാക് താലിബാന്‍ ഭീകരര്‍ വെടിവെച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ ജേതാവായ മലാലയെ 15 വയസ്സുള്ളപ്പോഴാണ് സ്വാത് വാലിയില്‍വെച്ച് താലിബാന്‍ ഭീകരര്‍ ആക്രമിച്ചത്. സ്‌കൂള്‍ ബസ്സ് തടഞ്ഞുനിര്‍ത്തി മലാലയുടെ തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

സംഭവത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന താലിബാന്‍ നേതാവ് പക്ഷേ, ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയിലില്ല. 23-കാരനായ അത്താവുള്ള ഖാന്‍ ആണ് മുഖ്യപ്രതിയായി പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

തലയ്ക്ക് വെടിയേറ്റ മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് രക്ഷിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മലാല, യു.കെയിലെ ബിര്‍മിങ്ഹാമിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.