Latest News

പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: [www.malabarflash.com]പഞ്ചായത്ത് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗ പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അടുക്കത്ത്ബയല്‍ കേളുഗുഡെ റോഡിലെ നവിന്‍ ശങ്കര്‍ നായികി (54) നെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

മരണ കാരണം വ്യക്തമല്ല. ഭാര്യ: വീണ. മക്കള്‍: രോഹന്‍, സോഹന്‍. ഏക സഹോദരന്‍ സന്തേഷ് നായിക്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.


Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.