മാവേലിക്കര: പെട്രോള്‍ പമ്പിലുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്നു കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ ടാന്‍സന്റെ മകന്‍ ഡസ്റ്റമന്‍ (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി 1.15നു മാവേലിക്കര-പന്തളം റോഡില്‍ കൊച്ചാലുംമൂട് ജംക്ഷനില്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം.
പൊറ്റമേല്‍കടവിലെ പള്ളിയില്‍ തൃശൂരില്‍ നിന്നുള്ള ബാന്‍ഡ് ടീമിന്റെ മേളം കാണാനായി കൊല്ലം ഡോണ്‍ബോസ്‌കോ ബാന്‍ഡ് ടീമിലെ അംഗങ്ങളായ ഡെസ്റ്റമനും മറ്റു അഞ്ചു പേരും കൂടി മൂന്നു ബൈക്കുകളിലായാണ് മാവേലിക്കരയില്‍ എത്തിയത്. ബാന്‍ഡ് മേളം കണ്ട ശേഷം രാത്രി കൊല്ലത്തേക്കു മടങ്ങവേ കൊച്ചാലുംമൂട്ടിലെ പമ്പില്‍ പെട്രോള്‍ അടിക്കുന്നതിനായി ഡെസ്റ്റമനും സുഹൃത്ത് ജസ്റ്റിനും കയറി. മറ്റു സുഹൃത്തുക്കള്‍ ബൈക്കില്‍ മുന്നോട്ട് ഓടിച്ചു പോയി. പെട്രോള്‍ പമ്പില്‍ വെച്ച് അവിടെയെത്തിയ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നത് ഡെസ്റ്റമന്‍ കാറിലുണ്ടായിരുന്നവരോടു പറഞ്ഞതോടെയാണ് വാക്ക് തര്‍ക്കം ഉണ്ടായി. പെട്രോള്‍ അടിച്ച ശേഷം ബൈക്കില്‍ പോയ ഇരുവരെയും കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് ബൈക്ക് തടഞ്ഞു ആക്രമിച്ചു.
ആക്രമണത്തിനിടയില്‍ ഡസ്റ്റമനു കത്തി കൊണ്ടു നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം അക്രമികള്‍ കാറില്‍ തന്നെ മടങ്ങി. മുന്‍പേ ബൈക്കില്‍ പോയ മറ്റു സുഹൃത്തുക്കളെ ജസ്റ്റിന്‍ തിരികെ വിളിച്ച് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോഴേക്കും ഡെസ്റ്റമന്‍ മരിച്ചിരുന്നു.

പെയിന്റിങ് ജോലിക്കും പോയിരുന്ന ഡെസ്റ്റമന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. മാതാവ്: ജോസ്‌വിന്‍. മാങ്കാംകുഴി കേന്ദ്രീകരിച്ചുള്ള ചിലരാണ് കൊലപാതകത്തിനു പിന്നിലെന്നു സൂചനകള്‍ ലഭിച്ചതായി സിഐ ജോസ് മാത്യു പറഞ്ഞു.
No comments:
Post a Comment