Latest News

ഇന്ത്യയില്‍ ന്യൂനപക്ഷക്കാരന്റേയും പിന്നാക്കക്കാരന്റേയും പ്രതീക്ഷ എസ്.ഡി.പി.ഐയില്‍; തുളസീധരന്‍ പള്ളിക്കല്‍

കാസര്‍കോട്:[www.malabarflash.com] ഇന്ത്യയിലെ പാവപ്പെട്ടവനും ചേരിനിവാസികളും ഉള്‍ക്കൊള്ളുന്ന സാധാരണക്കാരന് വേണ്ടിപോരാടുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം എസ്.ഡി.പി.ഐയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളങ്കര സൈനുല്‍ ആബിദീന്‍ നഗറില്‍ ജില്ലാഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ യോഗവും സൈനുല്‍ ആബിദീന്‍ അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ 18 ശതമാനം വരുന്ന മുസ്്‌ലിംകള്‍ക്കും 20 ശതമാനം വരുന്ന ദലിതര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നത് വരെ എസ്.ഡി.പി.ഐ പോരാടും. ഇത് ഒരു വിഭാഗത്തിനും എതിരായ പോരാട്ടമല്ല. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടമാണ്. ഇന്ത്യയിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് 
10 വര്‍ഷം പൂഴ്ത്തിവച്ചത് രാജീവ് ഗാന്ധി സര്‍ക്കാറാണ്. ഇതിനെ സി.പി.എമ്മും സി.പി.ഐയും എതിര്‍ക്കുകയായിരുന്നു. 

മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കാനുള്ള തീരുമാനം അട്ടിമറിക്കാനാണ് ബാബരി പള്ളി തകര്‍ത്തത്. ഇന്ത്യയിലെ വലതുപക്ഷവും ഇടതുപക്ഷവും മധ്യപക്ഷവും പാവപ്പെട്ടവരുടെ പുരോഗതിക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടന്ന കാണ്‍പൂരില്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ പതാക കാണാനില്ല. അവിടെ ഉയര്‍ന്നുനില്‍ക്കുന്നത് എസ്.ഡി.പി.ഐയുടെ പതാകയാണ്. 

സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ ഒരു ദലിതനെ ഉള്‍പ്പെടുത്തണോ എന്നുള്ളതിന്റെ ചര്‍ച്ചയാണ് നടക്കുന്നത്. ദലിതരേയും മുസ്്‌ലിംകളേയും പാര്‍ട്ടിയില്‍ നിന്നും അകറ്റുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചുവരുന്നത്. സി.പി.എമ്മിന്റെ 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ 13 പേരും മുന്നാക്കക്കാരാണ്. കോര്‍പറേറ്റുകളുടെ പ്രതിനിധിയായ മോഡിയെ കോര്‍പറേറ്റുകള്‍ ആധിപത്യം സ്ഥാപിച്ചാല്‍ കയ്യൊഴിയും. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വേരുള്ള എസ്.ഡി.പി.ഐ രാജ്യത്ത് ഒരു ബദല്‍ രാഷ്ട്രീയ കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നതെന്ന് തുളസീധരന്‍ പറഞ്ഞു.


മണ്ഡലം പ്രസിഡന്റ് എ എച്ച് മുനീര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ നിസാര്‍ കാട്ടിയടുക്കം, എന്‍ മാണി, ജില്ലാ സെക്രട്ടറിമാരായ ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, ഖജാഞ്ചി ഇക്ബാല്‍ ഹൊസങ്കടി, മണ്ഡലം സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക സംസാരിച്ചു.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ജില്ലാ ഭാരവാഹികളെ പ്രവര്‍ത്തകര്‍ തളങ്കരയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.