കോട്ടയം:[www.malabarflash.com] നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. സംക്രാന്തി പള്ളിപ്പുറം കണ്ടത്തില്‍പറമ്പില്‍ മാത്യു കെ.തോമസാണു (17) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മീനച്ചിലാറ്റിലെ പാറമ്പുഴ ഡിപ്പോ കടവിലാണു സംഭവം.
വൈകുന്നേരം മൂന്നോടെ സഹപാഠികള്‍ക്കൊപ്പം ഡിപ്പോ കടവിലെത്തിയ മാത്യു നീന്തല്‍ പരിശീലിക്കുകയായിരുന്നു. ആറിന്റെ മധ്യഭാഗത്തെത്തിയപ്പോള്‍ മാത്യു വെള്ളത്തില്‍ താഴ്ന്നുപോയി. മാത്യു മുങ്ങുന്നതു കണ്ടു സുഹൃത്തുക്കള്‍ ഉടുത്തിരുന്ന മുണ്ട് എടുത്തിട്ടു പിടിച്ചു കയറാന്‍ നല്‍കിയെങ്കിലും സാധിച്ചില്ല.
തുടര്‍ന്നു സുഹൃത്തുക്കള്‍ ബഹളംവയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണു മൃതദേഹം കണെ്ടടുത്തത്. കോട്ടയം എസ്എച്ച് മൗണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണു മാത്യു.
No comments:
Post a Comment