പാലക്കാട്:[www.malabarflash.com] കാസര്‍കോട് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് എന്‍.വി. രാജുവിന്‍റെ കാര്‍ ആലത്തൂര് കുനിശേരിയില്‍ അപകടത്തില്‍പ്പെട്ടു. അദ്ദേഹം തന്നെയാണു കാര്‍ ഓടിച്ചിരുന്നത്. മജിസ്ട്രേറ്റിനു പരിക്കില്ല. റോഡരികിലെ കല്ലില്‍ കാറിടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്‍റെ മാരുതി ഓള്‍ട്ടോ കാര്‍ തകര്‍ന്നു. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ മറ്റൊരു കാറില്‍ അയക്കുകയായിരുന്നു. ചിറ്റൂരിലെ വീട്ടിലേക്കു പോകുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്നതിന് അന്വേഷണം നേരിടുന്നയാളാണ് എന്‍.വി. രാജു.
അതിനിടെ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റത്തിന് ശുപാര്ശ ചെയ്യപ്പെട്ടിരുന്ന എന്‍.വി. രാജുവിന്റെ നിയമനം ഹൈക്കോടതി തടഞ്ഞതും തിരിച്ചടിയായി.
ജില്ലാ ജഡ്ജിയായി പ്രമോഷന് ലഭിക്കേണ്ട 14 സിജെഎമ്മുമാരുടെയും 4 സബ് ജഡ്ജിമാരുടെയും പട്ടികയില് എന്‍.വി. രാജുവും ഉള്‍പെട്ടിരുന്നു.
ജില്ലാ ജഡ്ജിയായി പ്രമോഷന് ലഭിക്കേണ്ട 14 സിജെഎമ്മുമാരുടെയും 4 സബ് ജഡ്ജിമാരുടെയും പട്ടികയില് എന്‍.വി. രാജുവും ഉള്‍പെട്ടിരുന്നു.



No comments:
Post a Comment