Latest News

ഉദുമ പാക്യാരയില്‍ യുവാവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു

ഉദുമ:[www.malabarflash.com] സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു. ഉദുമ പാക്യാര കുന്നിലില്‍ ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.
അക്രമത്തില്‍ തലയ്ക്ക് പരിക്കേററ പാക്യാര കുന്നിലിലെ അഹമ്മദിന്റെ മകന്‍ ഷര്‍ഫറാസിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയില്‍ കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് മുന്‍വശത്ത് വെച്ച് ഇന്നോവ കാര്‍ ഷര്‍ഫറാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയും നിലത്ത് വീണ ഷര്‍ഫറാസിനെ കാറലുണ്ടായിരുന്നവരും പിന്നാലെ രണ്ട് ബൈക്കിലെത്തിയവരും കൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഷര്‍ഫറാസിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് പിറകില്‍ കല്ലുകൊണ്ട് കുത്തേററ ഷര്‍ഫറാസിനെ നാട്ടുകാര്‍ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് മാരകമായതിനാല്‍ കാസര്‍കോട്ടേക്ക് മാററുകയായിരുന്നു.

വിവരം. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണംകുളത്ത് പളളി പരിസരത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടയര്‍ച്ചാണ് ഷര്‍ഫറാസിനെതിരെയുളള അക്രമമെന്നാണ് സൂചന.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.