ചെന്നൈ: ശേഷാചലം വനമേഖലയിലുണ്ടായ വെടിവയ്പില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് ആന്ധ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ശേഷാചലം വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ആന്ധ്ര ഹൈക്കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയാല്‍ 302-ാം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുക്കാന്‍ നിര്‍ദേശം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ശേഷാചലം വനമേഖലയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, വനത്തിലുണ്ടായ വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കമ്മിഷന്‍ അംഗങ്ങള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
തൊഴിലാളികളെ പൊലീസ് ബസില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് സാക്ഷികളുടെ മൊഴി.

No comments:
Post a Comment