Latest News

മൂന്ന് വയസ്സുകാരനെ കുത്തിക്കെല്ലാന്‍ ശ്രമിച്ച അമ്മക്കെതിരെ കേസ്‌

പയ്യന്നൂര്‍:[www.malabarflash.com] ഭര്‍തൃവീട്ടുകാരുമായി വഴക്കിട്ട യുവതി മൂന്ന് വയസ്സുകാരനായ മകനെ കത്തികൊണ്ട് കുത്തി കൊല്ലാന്‍ ശ്രമിച്ചു. പെരിങ്ങോം ഉമ്മറപ്പൊയിലിലെ മറ്റത്തില്‍ തോമസിന്റെ ഭാര്യ ജിലു (23)വാണ് മകന്‍ ഏയ്ബലി (3 ) നെ ക്രൂരമായ പീഡിപ്പിച്ചത്. പിഞ്ചു കുഞ്ഞിന്റെ കൈയ്യിലും ചന്തിയിലുമാണ് അമ്മ കുത്തിയത്. ജിലുവിനെതിരെ പെരിങ്ങോം പോലീസ് വധശ്രമത്തിന് കേസെടുത്തു.

വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ബന്ധുക്കളിലൊരാള്‍ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പാടിയോട്ടുചാലിലെ സഹകരണ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് ചെറുപുഴ സഹകരണ ആശുപത്രിയിലേയ്ക്കു മാറ്റി. പതിമൂന്നു തുന്നിക്കെട്ടുണ്ട് കുട്ടിയുടെ ശരീരത്തില്‍. 

ഏയ്ബലിന്റെ പിതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അടുത്തമാസം ഇയാള്‍ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബ കലഹമാണ് ഈ ക്രൂരത ചെയ്യുവാന്‍ ജിലുവിനെ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Kannur-news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.