Latest News

പള്ളിക്കരയില്‍ ഇനി ഫുട്‌ബോള്‍ പൂരം

പള്ളിക്കര: [www.malabarflash.com]ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇനി പളളിക്കരയിലേക്ക് ഒഴുകും. ഫ്‌ളഡ്‌ലൈററിന്റെ തിളക്കത്തില്‍ പളളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ ഒരുക്കിയ അല്‍ ഹിലാല്‍ സ്റ്റേഡിയത്തില്‍ പന്തുമായി പടക്കുതിരകള്‍ മായാജാലങ്ങള്‍ ഒരുക്കുമ്പോള്‍ ഗ്യാലറിയില്‍ നിറഞ്ഞു കവിയുന്ന ആരാദകര്‍ക്ക് അഹ്‌ളാദ നിമിഷങ്ങള്‍ സമ്മാനിക്കും.

കാസ്ക് പള്ളിക്കരയുടെ അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ചയാണ് പന്തുരുളുന്നത്. കെ.ബി.എം ട്രോഫിക്കും സിറ്റി സെന്റര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 18 ടീമുകള്‍ തങ്ങളുടെ സകല അടവുകളും പയററുന്ന ഫുട്‌ബോള്‍ മേളയില്‍ ഇന്ത്യന്‍താരങ്ങള്‍ക്കൊപ്പം നൈജീരിയ, ലൈബീരിയ, ഘാന, സുഡാന്‍ എന്നീ വിദേശ രാജ്യങ്ങളിലെ താരങ്ങളും വിവിധ ക്ലബുകള്‍ക്ക് വേണ്ടി ജേഴ്‌സി അണിയും.

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളിലെ ടീമുകളാണ് മത്സരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന മത്‌സരത്തില്‍ മുഹമ്മദന്‍സ് മൗവ്വലും യുനൈറ്റഡ് എഫ്.സി മുംബൈയും തമ്മില്‍ ഏറ്റുമുട്ടും.


ലൈബീരിയന്‍ താരങ്ങളായ മാര്‍ട്ടിനും ഫിനോയും ഇന്ത്യന്‍ സര്‍വീസസ് താരം ജെയിനും ഗോവ ചര്‍ച്ചില്‍ ബ്രദേര്‍ഴ്‌സിന്റെ സുധീഷും മൗവ്വലിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുമ്പോള്‍, നൈജീരിയന്‍ താരങ്ങളായ വൈറ്റ് ആന്റണി പ്രിന്‍സും എയര്‍ ഇന്ത്യ താരങ്ങളായ രാജേഷ് ചൗഹാനും സുഹുദും ചാള്‍സും യുനൈറ്റഡ് എഫ്.സി മുംബൈയ്ക്ക് വേണ്ടി ബൂട്ടണിയും. രാത്രി 7.30ന് ആണ് കളി ആരംഭിക്കുന്നത്.
വൈകുന്നേരം 5 മണിക്ക് വിത്യസ്ത കലാപരിപാടികളുടെ അകമ്പടികളോടെ വിളംബര ജാഥ തുടങ്ങും. ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിക്കും.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.