മനില: [www.malabarflash.com] ക്രൂരമായ ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയായ ഫിലിപ്പിനോ യുവതിക്ക് ഫേസ്ബുക്ക് പോസ്റ്റ് രക്ഷയായി. ബഹ്‌റിനില്‍ വീട്ടുജോലിക്കു നില്‍ക്കുകയായിരുന്ന അബ്ബി ലൂണ എന്ന 28 കാരിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രക്ഷപ്പെട്ടത്.
മയക്കുമരുന്നിന് അടിമയായ വീട്ടുടമയുടെ മകന്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായും മര്‍ദ്ദിച്ചതായും കാട്ടി അബ്ബി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോ അതിവേഗം ഫേസ്ബുക്കില്‍ പടരുകയും ചെയ്തു.
ബലാത്സംഗ വിവരം പുറത്തറിഞ്ഞാല്‍ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടുമെന്നായിരുന്നു വീട്ടുടമയുടെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് വീട്ടുടമയോട് പരാതിപ്പെട്ടപ്പോള്‍ ഗര്‍ഭിണിയാകുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ മതിയെന്നും കരാര്‍ കാലാവധി കഴിയാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് പറഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു.
ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 80,000ത്തോളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. സംഭവം അറിഞ്ഞ ഫിലിപ്പിനോ എംബസി നേരിട്ട് രംഗത്തിറങ്ങുകയും അബ്ബിയെ അവര്‍ സംരക്ഷണയിലാക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment