അടിമാലി: കളിക്കുന്നതിനിടെ കസേരയില്‍നിന്നു വീണ നാലുവയസ്സുള്ള കുഞ്ഞ്, തലയില്‍ കത്തി തുളഞ്ഞുകയറി ചോരവാര്‍ന്നു മരിച്ചു. മച്ചിപ്ലാവ് ചിറപ്പുറത്ത് സജിയുടെഏക മകന്‍ ആല്‍ബിയാണ് ദാരുണമായി മരിച്ചത്. സജിയുടെ സഹോദരന്‍ വര്‍ഗീസിന്റെ വീട്ടില്‍ കളിക്കുന്നതിനിടെ കസേരയില്‍നിന്ന് ആല്‍ബി നിലത്തുകിടന്ന മൂര്‍ച്ചയേറിയ കത്തിക്കു മുകളിലേക്ക് വീണതാണ് മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു.
സജിയുടെയും വര്‍ഗീസിന്റെയും വീടുകള്‍ അടുത്തടുത്താണ്. സംഭവ സമയം വര്‍ഗീസ് കോലഞ്ചേരി ആശുപത്രിയിലായിരുന്നു. വര്‍ഗീസിന്റെ മക്കളായ സിനി (17), ബേസില്‍ (14) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കുളിക്കാന്‍ പോയ സിനി മടങ്ങിയെത്തിയപ്പോള്‍ കസേര മറിഞ്ഞു കിടക്കുന്നതും കത്തി തുളഞ്ഞുകയറി ആല്‍ബി ചോരവാര്‍ന്ന് കിടക്കുന്നതുമാണ് കണ്ടതെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ആല്‍ബിയെ സിനി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടതു ചെവിക്കു താഴെ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നാണ് മരണമെന്നു കരുതുന്നതായി അടിമാലി എസ്‌ഐ: ഇ.കെ. സോള്‍ജിമോന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സജി പനംകുട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ്. നിമ്മിയാണ് മാതാവ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

No comments:
Post a Comment