Latest News

ഓര്‍മകള്‍ അയവിറക്കി അവര്‍ ഒത്തുകൂടി; ചരിത്രമായി എം.എസ്.എഫ് തലമുറ സംഗമം

തൃക്കരിപ്പൂര്‍:[www.malabarflash.com]മെയ് 15,16 തിയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന ജില്ലാ എം.എസ്.എഫ് സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ് നടത്തിയ തലമുറ സംഗമം ചരിത്രമായി.എം.എസ്.എഫിന്റെ രൂപികരണ കാലഘട്ടം മുതല്‍ എം.എസ്.എഫില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ അവരുടെ ഓര്‍മകള്‍ അയവിറക്കി.കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഭരണം നടത്തുന്ന ആധുനിക എം.എസ്.എഫ് തലമുറയോട് ശാഖകളില്‍ യൂണിറ്റ് പ്രവര്‍ത്തനം നടത്തുന്നതിന് സഹിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു.

എം.എസ്.എഫിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് ദേശീയ പ്രേസിടണ്ടും കൂടിയായ ഇ.അഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംമ്പ്രാണി അധ്യക്ഷത വഹിച്ചു..ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, എ.ഹമീദ് ഹാജി,വി.കെ,പി.ഹമീദലി,വി.കെ ബാവ, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, പൂക്കോയ തങ്ങള്‍ ചന്തേര, അസീസ് കളത്തൂര്‍, അഡ്വ: അബ്ദുല്ല ബേവിഞ്ച, സി.മുഹമ്മദ് കുഞ്ഞി, മൂസ.ബി ചെര്‍ക്കള, അഡ്വ: എം.ടി.പി കരീം, എന്‍ എ അബൂബക്കര്‍, ഓ ടി മുഹമ്മദ് കുഞ്ഞി ഹാജി, ശംസുദ്ധീന്‍ ആയിറ്റി, റൗഫ് ബാവിക്കര, സഹീര്‍ ആസിഫ് , അസ്ലം പടന്ന, ശിഹാബ് മാസ്റ്റര്‍, നജീബ് തൃക്കരിപ്പൂര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, , കബീര്‍ ചെര്‍ക്കള, , നൂറുദ്ദീന്‍ ബെളിഞ്ചം, ബാത്തിഷ പൊവ്വല്‍,എം.എ.നജീബ്, ശരീഫ് പൊവ്വല്‍, ടി കെ സലാം മാസ്റ്റര്‍, മുജീബ് കംബാര്‍,അര്‍ഷാദ് എതിര്‍തോഡ്, സി ഐ എ നിസാര്‍,ഹാരിസ് തായാല്‍, തുഫൈല്‍ വളിയപരംബ്, നസീര്‍ കെ പി,സാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.
എം.എസ്.എഫ് മുന്‍ജില്ലാ പ്രസിഡണ്ട് കരീം കുണിയ മോഡറേറ്ററായിരുന്നു. ട്രഷറര്‍ സി.ഐ.എ ഹമീദ് നന്ദി പറഞ്ഞു

Keywords: Kasaragod-news, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.