Latest News

ജയ്ഹിന്ദ് ചാനല്‍ പ്രക്ഷേപണം ഒരു ദിവസത്തേക്ക് വിലക്കി

തിരുവനന്തപുരം:[www.malabarflash.com] അശ്ലീല സിനിമ പ്രദര്‍ശനത്തെ തുടര്‍ന്ന് കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ദിവസത്തേക്ക് വിലക്കിയതായി റിപ്പോര്‍ട്ട്.

ബുധനാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ചാനല്‍ സംപ്രേക്ഷണം വിലക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വാര്‍ഷിക അറ്റുകറ്റപ്പണികളുടെ ഭാഗമായാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് ചാനല്‍ സിഇഒയും എഡിറ്ററുമായ കെ പി മോഹനന്റെ വിശദീകരണം.

2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്കായിരുന്നു എ സര്‍ട്ടിഫിക്കറ്റ് സിനിമ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. 1952ലെ സിനിമാട്ടോഗ്രാഫ് നിമയത്തിലെ വകുപ്പ് 6(1) എന്‍)ന്റെയും പൊതുപ്രദര്‍ശനം അനുവദിനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് ചാനല്‍ സംപ്രേഷണം വിലക്കി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജയ്ഹിന്ദിന്റെ പ്രസിഡന്റ് കെപിസിസി അധ്യക്ഷനാണ്. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനാണ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.