പെരിന്തല്‍മണ്ണ:[www.malabarflash.com] സ്വര്‍ണവെള്ളരിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. തിരൂരങ്ങാടി ചെമ്മാട് ആശുപത്രി റോഡിലെ ചപ്പത്തിങ്ങല്‍ വീട്ടില്‍ അബ്ദുല്‍ ഷുക്കൂറി(50)നെ ആണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പേരശന്നൂര്‍ കാട്ടാച്ചിറ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ചെമ്പില്‍ നിര്‍മിച്ച വെള്ളരി കാണിച്ചു സ്വര്‍ണവെള്ളരിയെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ രണ്ടിനാണ് സംഭവം. കക്കൂസ് കുഴിയെടുക്കുമ്പോള്‍ കിട്ടിയ നിധിയാണെന്നും കോടികള്‍ വിലവരുമെന്നും വിശ്വസിപ്പിച്ചാണ് കച്ചവടം ഉറപ്പിച്ചത്. കാഴ്ചയില്‍ തനി തങ്കമാണെന്ന് തോന്നിപ്പിക്കുന്ന വെള്ളരി വാങ്ങി യുവതി അഡ്വാന്‍സായി അഞ്ചുലക്ഷം രൂപ നല്‍കി. സ്വര്‍ണക്കട്ടി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണു തട്ടിപ്പു പുറത്തായത്.
ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പാലക്കാട് സ്വദേശിയുമായി ചേര്‍ന്നാണു തട്ടിപ്പു നടത്തിയതെന്നും കിട്ടിയ അഞ്ചു ലക്ഷം രൂപ ഇരുവരും തുല്യമായി വീതിച്ചതായും ഷുക്കൂര്‍ പൊലീസിനോട് പറഞ്ഞു. കൂട്ടുപ്രതിയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി സിഐ കെ.എം. ബിജു അറിയിചîു.
ഡിവൈഎസ്പി പി.എം. പ്രദീപ്, സിഐ കെ.എം. ബിജു, എസ്‌ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ടൗണ്‍ ഷാഡോ പൊലീസിലെയും എസ്‌ഐടിയിലെയും അന്വേഷണ ഉദ്യോഗസ്ഥരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ടി. ശ്രീകുമാര്‍, സി.പി. മുരളി, എന്‍.വി. ഷെബീര്‍, പ്രവീണ്‍, എന്‍.ടി. കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, എഎസ്‌ഐ മനോഹരന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

No comments:
Post a Comment