ചാവക്കാട്: അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മര്‍ദനമേറ്റ് യുവാവ് മരിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി സ്വദേശികളായ ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാറത്തില്‍ കറുത്തവീട്ടില്‍ റംഷാദ് (24) എന്നിവരെയാണ് സിഐ പി. അബ്ദുല്‍ മുനീര്‍, എസ്‌ഐ എം. മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നു പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11ന് കടപ്പുറം മൂസാറോഡില്‍ വീട്ടുവളപ്പില്‍ വച്ചാണ് കടപ്പുറം ആശുപത്രിപ്പടി പുതിയകത്ത് സവാഹിര്‍ (28) മര്‍ദനമേറ്റു മരിച്ചത്. മദ്യപിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. ബന്ധത്തിലുള്ള സ്ത്രീയുമായി സവാഹിറിന് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് ഷാഹിദ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
സവാഹിര്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നതായി വിവരം കിട്ടിയപ്പോഴാണത്രെ ഷാഹിദ് സ്ഥലത്തെത്തിയത്. ഷാഹിദിനെ കണ്ടതോടെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സവാഹിറിനെ ഇയാള്‍ വലിച്ചു താഴെയിടുകയായിരുന്നുവെന്നും കയ്യില്‍ കരുതിയ മുളക്കുറ്റികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ് വീണ സവാഹിറിനെ പ്രതികള്‍ തന്നെ പെട്ടിഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കടല്‍തീരത്ത് നടന്ന മദ്യസല്‍ക്കാരത്തിനിടയില്‍ സവാഹിര്‍, ഷാഹിദിനെ വെല്ലുവിളിച്ചതാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമെന്ന് ജില്ലാ റൂറല്‍ പൊലീസ് മേധാവി എന്‍. വിജയകുമാര്‍ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ.ജി. അശോക് കുമാര്‍, അഡീഷനല്‍ എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ മാധവന്‍, സീനിയര്‍ സിപിഒ എ.കെ. സുരേന്ദ്രന്‍, സിപിഒമാരായ സന്ദീപ്, സുഹാസ്, ബിന്ദുരാജ്, സുനില്‍ എന്നിവരും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ പി.ബി. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി സംഭവ സ്ഥലത്തു പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചു.

No comments:
Post a Comment