Latest News

മോട്ടോര്‍വാഹന പണിമുടക്ക് തുടങ്ങി; പള്ളിക്കര പഞ്ചായത്തിനെ ഒഴിവാക്കി

കാസര്‍കോട്: [www.malabarflash.com] കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ഗതാഗതസുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ചു. 24 മണിക്കൂര്‍ പണിമുടക്കില്‍ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ്,എച്ച്എംഎസ് എന്നീ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.

സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നതിനു തടസമില്ല. പാല്‍, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെയുള്ളവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്കു ദോഷം വരുന്ന വ്യവസ്ഥകളാണു ബില്ലിലുള്ളതെന്നാണു ട്രേഡ് യൂണിയനുകളുടെ ആരോപണം.

പനയാലില്‍ നടക്കുന്ന വയനാട്ടുകുലവന്‍ ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ നിന്നും പള്ളിക്കര പഞ്ചായത്തിനെ ഒഴിവാക്കിയതായി മോട്ടോര്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.